2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കരുനാഗപ്പള്ളി (കൊല്ലം): വെള്ളനാതുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പണ്ടാരത്തുരുത്ത് കുന്നുംപുറത്ത് ബേബി – ദീപ ദമ്പതികളുടെ മകന്‍ അഭിഷേക് (14), പണ്ടാരതുരുത്ത് കായല്‍വാരത്ത് അഭയചന്ദ്രന്‍ – ഷെര്‍ളി ദമ്പതികളുടെ മകന്‍ അഭീഷ് ചന്ദ്രന്‍ (14) എന്നിവരാണ് മരിച്ചത്. കരിമണല്‍ ഖനനത്തിനായി ഐ.ആര്‍.ഇ ഡ്രഡ്ജിങ് നടത്തിയ കുഴി രൂപപ്പെട്ട് കിടന്ന ഭാഗത്ത് കുളിക്കുന്നതിനിടെ കുട്ടികള്‍ അകപ്പെടുകയായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരും കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.