2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം: വിഴിഞ്ഞം വലിയ കടപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.30ഓടെ അടിമലത്തുറയ്ക്കു സമീപത്തുനിന്നാണ് ഫിഷറീസ് ബോട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വഴയില പരവൂര്‍ക്കോണത്ത് ബാബുവിന്റെ മകന്‍ ഷൈജുവാണ്(26)  മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വിഴിഞ്ഞം പഴയ വാര്‍ഫിന് സമീപത്തെ വലിയ കടപ്പുറത്ത് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്തെത്തിയ ഷൈജു തിരയില്‍പെട്ട ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.  തീരദേശ പൊലിസിന്റെ നേതൃത്വ ത്തില്‍ മൂന്നു ദിവസമായി വിഴിഞ്ഞം മുതല്‍ പൂവാര്‍ വരെയുള്ള കടലില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ മൃതദേഹം വിഴിഞ്ഞത്ത് എത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.