2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കടലില്‍ എക്കല്‍ അടിഞ്ഞ് മത്സ്യബന്ധന വലകള്‍ കീറുന്നു

വൈപ്പിന്‍: പ്രളയ ശേഷം കടലില്‍ എക്കല്‍ മണ്ണും ചെളിയും നിറഞ്ഞതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളക്കാരുടെ വലകള്‍ കീറുന്നു. മുനമ്പം അഴിയുടെ പിടിഞാറ് ഭാഗത്താണ് എക്കല്‍ അടിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ദിവസം വാച്ചാക്കല്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മത്സ്യ ബന്ധന വലയാണ് എക്കലും ചെളിയും കയറി നശിച്ചത്.
പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ കടലിന്റെ അരിക് ഭാഗങ്ങളിലായാണ് വള്ളത്തിലൂടെ വലവിരിച്ച് മീന്‍ പിടിക്കുന്നത്. വലയില്‍ എക്കല്‍ കയറുന്നതിനാല്‍ മത്സ്യബന്ധനത്തിന് തടസമായിരിക്കയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. നാശമായ വല അറ്റകുറ്റപണികള്‍ നടത്താനും ഏറെ ക്ലേശകരമാണ്. വല കീറിപ്പോയാല്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.