2020 February 18 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ തീരദേശ പൊലിസ് രക്ഷപ്പെടുത്തി.
വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശികളായ ബദര്‍ സമാന്‍ (55)മുഹമ്മദ് ഇബിന്‍(51) അബ്ദുള്‍ റഹ്മാന്‍(53)എന്നിവരെയാണ് ഇന്നലെ രാത്രി ഒന്നരയോടെ രക്ഷിച്ച് വിഴിഞ്ഞത്ത് എത്തിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അടിമലത്തുറയില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈയില്‍ അകലെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെടുകയായിരുന്നു.തീരദേശ പോലീസിലെ എ.എസ്.ഐ മാരായ സജികുമാര്‍,ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.