2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

കടമ്പഴിപ്പുറം ഇരട്ട കൊലപാതകം; പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

 

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണുകുര്‍ശ്ശി ചിരപ്പത്ത് വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍ തങ്കമണി ദമ്പതികളുടെ ഘാതകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ പിടികൂടണമെന്നു ആവശ്യപ്പെട്ടും ഗുപ്തന്‍ സേവന സമാജം ശ്രീകൃഷ്ണപുരം പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. തിരുവാഴിയോട് സെന്ററില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനു 100 മീറ്റര്‍ അകലെ പൊലിസ് തടഞ്ഞു. ജി.എസ്.എസ്.രക്ഷാധികാരി ബാലകൃഷ്ണ ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. കുട്ടികൃഷ്ണന്‍ അധ്യക്ഷനായി. തോട്ടിങ്ങല്‍ സുബ്രമണ്യന്‍,എം.പി.ബാലകൃഷ്ണ ഗുപ്തന്‍,വിജയലക്ഷ്മി സംസാരിച്ചു. നവംബര്‍ 15നാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.