2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കഞ്ചാവ് വില്‍പനക്കാര്‍ പിടിയില്‍

ആലുവ : അസി. എക്‌സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പനക്കാരായ മൂന്നുപേരെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍. ജോസ് അറസ്റ്റ് ചെയ്തു.
മഞ്ഞുമ്മല്‍ മുട്ടാര്‍ പുഴയുടെ തീരത്തുനിന്നും കളമശ്ശേരി സ്വദേശി പേരിങ്ങോട്ടുപറമ്പില്‍ ബിജു (30), കുഞ്ചാട്ടുകരയില്‍ നിന്നും സൗപര്‍ണ്ണിക വീട്ടില്‍ നാരായണന്‍ കര്‍ത്ത (58) , കളമശ്ശേരിയില്‍ നിന്നും ആലുവ എന്‍.എ.ഡി. സ്വദേശി കുടിലിങ്കല്‍ പറമ്പില്‍ സക്കീര്‍ (43) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പ്രതികളായ ബിജുവും സക്കീറും ഓട്ടോറിക്ഷയിലാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ജില്ലയിലെ കോളേജുകളുടേയും, സ്‌കൂളുകളുടേയും പരിസരങ്ങള്‍ എക്‌സൈസ് നിരീക്ഷണത്തിലാണെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍ക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ. നാരായണന്‍കുട്ടി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News