2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

തിരുവത്ര:  കാര്‍ തടഞ്ഞ് നിര്‍ത്തി കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുവത്ര പുതിയറ സൈഫുല്ല റോഡ് കുന്നത്ത് തോപ്പില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടി ഹാജിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ (റഹീം-42) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. കാറില്‍ വരുന്നതിനിടെ കഞ്ചാവ് മാഫിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് പേരെയും മര്‍ദിക്കുകയായിരുന്നു.
ആക്രണത്തില്‍ കാറും തകര്‍ന്നിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ പരസ്യമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് തങ്ങളെ ആക്രമിക്കുന്നതിന് കാരണമെന്നും കഞ്ചാവ് മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നും പരുക്കേറ്റവര്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News