2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു

കായംകുളം:കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തമിഴ്‌നാട് സ്വദേശി കൃഷ്ണമൂര്‍ത്തി(29)യെ കായംകുളം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്  ഓടിരക്ഷപ്പെട്ടത്.
 വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍  മാവേലിക്കര പോലീസാണ് കഴിഞ്ഞ ദിവസം കൃഷ്ണമൂര്‍ത്തിയെ പിടികൂടിയത്.  മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ ചാര്‍ജ്ജ് കായംകുളം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റിന് ആയതിനാല്‍  കൃഷ്ണമൂര്‍ത്തിയെ അഞ്ചു മണിയോടെ കോടതിയില്‍ ഹാജരാക്കി.കോടതി ഇയാളെ റിമാന്റ് ചെയ്തു.റിമാന്റ് നോട്ട് എഴുതുന്നതിനിടയില്‍  പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.പ്രതിക്കു പിന്നാലെ പോലീസും നാട്ടുകാരും ഓടിയെങ്കിലും പിടികൂടാനായില്ല.റെയില്‍വേ സ്റ്റേഷന്‍,ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.