2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കഞ്ചാവ് കടത്ത്: വടകര സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: കഞ്ചാവ് കടത്തുന്നതിനിടെ വടകര സ്വദേശികളായ രണ്ടു യുവാക്കളെ കണ്ണൂര്‍ ഇരിട്ടി എക്‌സൈസ് സംഘം പിടികൂടി. എടച്ചേരിയിലെ ധനേഷ് (26), സനൂപ് (20) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഇരിട്ടി ടൗണില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിട്ടി കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ കഞ്ചാവ് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.