
ഏറ്റുമാനൂര്‍: ബൈക്കില്‍ ചൂറ്റിതിരിഞ്ഞ് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ കണ്ണികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍.
ഏറ്റുമാനൂരിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ കുമരകം സ്വദേശി ആല്ബിന് ജോസഫ് (20) മര്യാതുരുത്ത് സ്വദേശി സിദ്ധാര്‍ത്ഥ് (20), അമ്മഞ്ചേരി സ്വദേശി ജേക്കബ് ഫിലിപ്പ് (19) എന്നിവരെയാണ് 15 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ആണ് ഇവരെ പിടികൂടിയത്. ബൈക്കുകളും സംഘം പിടിച്ചെടുത്തു. നാല് ബൈക്കുകളിലായി പത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ ബൈക്ക് തടഞ്ഞെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയി.ഇവരുടെ പക്കല്‍ കൂടുതല്‍ കഞ്ചാവുണ്ടായിരുന്നതായി പിടികൂടിയവര്‍ പറഞ്ഞു. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സജിമോന്‍, സിവില്‍ ഓഫീസര്‍മാരായ ജെക്സി, സജു, ജോബി, ശ്രീകാന്ത്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.