2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കഞ്ചാവുമായി മുട്ടത്തറ സ്വദേശി കഴക്കൂട്ടം എക്‌സൈസിന്റെ പിടിയില്‍

കഴക്കൂട്ടം: ഒന്നര കിലോ കഞ്ചാവുമായി മുട്ടത്തറ സ്വദേശി കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിലായി. കഠിനംകുളം, ചാന്നാങ്കര, കണിയാപുരം ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന തിരുവനന്തപുരം മുട്ടത്തറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ചെരുപ്പ് കുമാര്‍ എന്നു വിളിക്കുന്ന കൃഷ്ണകുമാര്‍ (47) ആണ് പിടിയിലായത്.
കഞ്ചാവ് വില്‍പനയ്ക്കായി കടത്തി കൊണ്ടു വന്ന ബൈക്കും എക്‌സൈസൈസ് പിടിച്ചെടുത്തു. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. പ്രതീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.ആര്‍ രാജേഷ്, തോമസ് സേവ്യര്‍ ഗോമസ്, ഹരികുമാര്‍, രാകേഷ്, സിഇഒ മാരായ മണികണ്ഠന്‍നായര്‍, സുബിന്‍, രാജേഷ്, അരുണ്‍, അനീഷ്, വനിതാ സിഇഒ മാരായ സ്മിത, സിമി, ഡ്രൈവര്‍ സുനില്‍കുമാര്‍ എന്ന വരടങ്ങുന്ന സംഘമാണ് പ്രതികയ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.