2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

ആലുവ: ടൗണിലും പരിസരത്തും വില്‍പനക്കായി കൊണ്ട് വന്ന 1.9 കിലോഗ്രാം കഞ്ചാവുമായിമായി ദമ്പതികള്‍ പിടിയില്‍. കോട്ടയം ചെങ്ങനാശ്ശേരി പായിപ്പാട് അദവിച്ചിറ വിഷ്ണു വിലാസം മോഹന്‍ദാസ് (53), ഭാര്യ തിരുവനന്തപുരം വള്ളകടവ് വലിയതുറ ഐറിന്‍ (54) എന്നിവരാണ് പിടിയിലായത്.
എറണാകുളം റൂറല്‍ നാര്‍ക്കൊട്ടിക് ഡിവൈ.എസ്.പി എം.ജെ സോജന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നിര്‍ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി ജയരാജിന്റെ മേല്‍നോട്ടത്തില്‍ ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ ഒരു ഓട്ടോറിക്ഷയില്‍ ദമ്പതികള്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ ബാങ്ക് കവലക്ക് സമീപമുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് വച്ച് കൈകാണിച്ച് നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഓയെ കൂടാതെ പ്രിന്‍സിപ്പല്‍ എസ്.ഐ ഫൈസല്‍ എം.എസ്, എസ്.ഐമാരായ അബ്ദുല്‍ അസീസ്,എ.എസ്.ഐ സജീവ് ചന്ദ്രന്‍, എസ്.സി.പി.ഒ ഉണ്ണി തുടങ്ങിയവരും ഉണ്ടായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.