2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഒലിച്ചുപോയി

കോഴിക്കോട്: മലവെള്ളപ്പാച്ചിലില്‍ കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഒലിച്ചുപോയി. ഡാം സൈറ്റില്‍ ജോലി ചെയ്യുന്ന വനംവകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും 20 ഓളം ജീവനക്കാര്‍ ഡാം സൈറ്റില്‍ ഒറ്റപ്പെട്ടു. കക്കയം അങ്ങാടിയില്‍ നിന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡാണ് ഇന്നലെ അര്‍ധരാത്രിയോടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. കക്കയം ഡാം സൈറ്റില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ താഴെയാണ് റോഡ് ഒലിച്ചുപോയത്. ഡാം സൈറ്റില്‍ കുടുങ്ങിയ ജീവനക്കാരെ ദുരന്തനിവാരണ സേന പിന്നീട് രക്ഷപ്പെടുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.