2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു

മക്ക:വിശുദ്ധ കഅ്ബയുടെ ഉടയാടയായ കിസ്‌വ മാറ്റി പുതിയത് അണിയിച്ചു. ഇന്നലെ സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ചടങ്ങ് നടന്നത്. വര്‍ഷത്തില്‍ ഒരു തവണ മാറുന്ന ചടങ്ങാണ് ഈ വര്‍ഷം അറഫാസംഗമ ദിനത്തില്‍ നടന്നത്.
 കിസ്‌വ പൂര്‍ണമായും മാറ്റിയ ശേഷമാണ് പുതിയത് അണിയിച്ചത്. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തില്‍ കിസ്‌വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങ് നടത്തിയത്. പുതിയ കിസ്‌വ അണിയിച്ച ശേഷവും മൂന്നു മീറ്റര്‍ താല്‍കാലികമായി ഉയര്‍ത്തി കെട്ടിയിട്ടുണ്ട്.
കഅ്ബയുടെ ഭാഗം രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണികൊണ്ട് മറച്ചിട്ടുമുണ്ട്. മാറ്റല്‍ ചടങ്ങ് ഇന്ന് പ്രഭാത പ്രാര്‍ഥനക്ക് ശേഷം നടന്നു. എല്ലാ അറഫാ ദിനത്തിലും കിസ്‌വ മാറ്റാറുണ്ട്. ഒമ്പത് മാസത്തോളമെടുത്ത് നിര്‍മിക്കുന്ന ഒരു കിസ്‌വക്ക് 20 മില്യണ്‍ റിയാലാണ് നിര്‍മാണച്ചെലവ്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.