2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കംപ്യൂട്ടര്‍ വാങ്ങാന്‍ വായ്പ; പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, പട്ടികവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടര്‍ വായ്പ നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

വിദ്യാര്‍ഥികളുടെ പിതാവ്, മാതാവ്, രക്ഷിതാവ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

14നും 30നും മധ്യേ പ്രായമുള്ള ഗവ. സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്‍ജിനിയറിങ് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്നവരായിരിക്കണം ഗുണഭോക്താക്കള്‍. കുടുംബവാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. വിദ്യാര്‍ഥി പഠിക്കുന്ന കോഴ്‌സിന്റേയും സ്ഥാപനത്തിന്റെയും അംഗീകാരം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകന്റെ (രക്ഷിതാവിന്റെ) പ്രായം 55 വയസില്‍ കൂടാന്‍ പാടില്ല.

വായ്പയ്ക്കു കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. പരമാവധി വായ്പ തുക ഒരാള്‍ക്ക് 40,000 രൂപ ലഭിക്കും. കോര്‍പറേഷനില്‍നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ മുന്‍പ് ഈ ആവശ്യത്തിനു ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കരുത്. വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ചു വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കണം.
അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.