2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഔഷധ സസ്യഗവേഷണവും സംരക്ഷണവും: പദ്ധതികള്‍ 15 വരെ നല്‍കാം

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഔഷധ സസ്യ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കാം. സംസ്ഥാനസര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം, സംരക്ഷണം, അര്‍ദ്ധസംസ്‌കരണം, ഔഷധസസ്യോദ്യാന നിര്‍മ്മാണം, ബോധവത്കരണം തുടങ്ങിയ പദ്ധതികള്‍ ആഗസ്റ്റ് 15 വൈകിട്ട് അഞ്ച് മണിവരെ നല്‍കാം.

സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, അംഗീകൃത സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ഔഷധ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമുകളും www.smpbkerala.org യിലും ഓഫീസുകളിലും ലഭിക്കും. പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ച് പദ്ധതി രേഖയുടെ അസലും നാല് പകര്‍പ്പുകളുമായി ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലെ റീജണല്‍ ഓഫീസിലോ നല്‍കണം.വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, റീജണല്‍ ഓഫീസ്, ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര, തിരുവനന്തപുരം 695012, ഫോണ്‍: 0471 2347151, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഷൊര്‍ണ്ണൂര്‍ റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍ 680022, ഫോണ്‍: 0487 2323151.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.