2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഔഷധഗുണമുള്ള ചുരക്ക (ചുരങ്ങ)

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും. വയറിളക്കം, പ്രമേഹം എന്നിവകൊണ്ടുണ്ടാകുന്ന ദാഹത്തിന് ചുരക്കനീര് നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ എന്ന് പ്രാദേശികമായി വിളിക്കുന്നു.
ചുരക്ക അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാവുന്നതാണ്. കൂടുതല്‍ പരിചരണമില്ലാതെ തന്നെ നന്നായി വിളവ് ലഭിക്കും. ഗുണമേന്‍മയുള്ള വിത്തുകള്‍ പാകിയാണ് കൃഷി ചെയ്യേണ്ടത്. നടീല്‍ സമയം സെപ്റ്റംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെയും ജനുവരി മുതല്‍ ഫെബ്രുവരി മാസത്തിലുമാണ് കൃഷി ചെ യ്യേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News