2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഓര്‍മ

ടി.സി അഫ്‌സിന കുയ്‌തേരി

വെയിലേറ്റ് വാടിയ
പുല്‍ക്കൊടിക്കരികിലൂടെ
നടന്നകലവേ…
മണ്ണിന്റെ മാറില്‍
തലചായ്ച്ചുറങ്ങുന്ന
പൊന്നുപോല്‍ മിന്നുന്ന പാടങ്ങളും
കലപില കലപില
കുശലം പറയുന്ന
വെള്ളരിപ്രാവിന്‍ സൗന്ദര്യവും
ഒരു നിശയില്‍ പൊലിഞ്ഞപോലെ
അവള്‍ക്കോര്‍മ വന്നു…
മാനത്ത് മുട്ടുന്ന
കോണ്‍ക്രീറ്റിനാല്‍ തീര്‍ത്ത
ശില്‍പ്പങ്ങളും
ചീറിച്ചിതറി
പൊടിതുപ്പി പായുന്ന
വണ്ടികളും
ഇന്ന് ഗ്രാമത്തിന്‍ഭംഗി
എന്നാശ്വസിച്ചവള്‍ നടന്നകന്നു…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News