2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി

പൂച്ചാക്കല്‍: ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി. കുട്ടന്‍ചാല്‍ ദ്വീപില്‍ കളരിക്കല്‍ വിനോദ് സുകുമാരന്റെ വീട്ടിലാണ് ഉപ്പിന്റെ അംശമുള്ള മണലില്‍ മുന്തിരി വിളഞ്ഞത്. കായലിനു സമീപത്താണ് വിനോദിന്റെ വീട്. വെള്ളത്തിനും മണ്ണിനും ഓരിന്റെ അംശങ്ങളാണ്. അതൊന്നും പ്രശ്‌നമല്ലാത്ത വിധമാണ് കറുത്ത മുന്തിരികള്‍ വിളഞ്ഞു നില്‍ക്കുന്നത്. വിളവെടുക്കാന്‍ പാകമാകുന്നു. ആലപ്പുഴയ്ക്കുള്ള യാത്രക്കിടെ വഴിയരികിലെ കടയില്‍ നിന്നുമാണ് മാസങ്ങള്‍ക്കു മുന്‍പ് വിനോദ് മുന്തിരിച്ചെടികള്‍ വാങ്ങിയത്. പരീക്ഷണം പോലെ നട്ടു. സാധാരണ നാട്ടുവളങ്ങള്‍ക്കൊപ്പം ശീമക്കൊന്ന ഇലകള്‍ അടങ്ങിയ പച്ചില വളവും മീന്‍ കഴുകിയ വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുള്ള വളവും നല്‍കി പരിപാലിച്ചു. മാതാവ് രാജമ്മയായിരുന്നു പ്രധാന സഹായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.