2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഓഫിസ് പൊളിച്ചു നീക്കാന്‍ ഉത്തരവ്: ഹാസ്യതാരം ഹൈക്കോടതിയെ സമീപിച്ചു

മുംബൈ: തന്റെ ഓഫിസിന്റെ ഒരു ഭാഗം പൊളിച്ചു നീക്കണമെന്ന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവിനെതിരെ ടെലിവിഷന്‍ ചാനലിലെ  ഹാസ്യതാരം കബില്‍ ശര്‍മ ഹൈക്കോടതിയെ സമീപിച്ചു.
നിയമാനുസൃതമല്ലാത്ത വിധത്തില്‍ ഓഫിസ് നിര്‍മിച്ചുവെന്നാരോപിച്ചാണ് കോര്‍പ്പറേഷന്‍ കബില്‍ ശര്‍മക്ക് നോട്ടിസ് നല്‍കിയത്. അതേസമയം ഓഫിസ് നിര്‍മാണത്തിന് അനുമതി തേടിയ അദ്ദേഹത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന്  ആരോപണമുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടതോടെ നിരവധിപേരാണ് ഇതിനോട് പ്രതികരിച്ചത്.
ഇതിനിടയില്‍ അദ്ദേഹം നല്‍കിയ ഹരജി മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, അനുജ പ്രബുദേശായി എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചു.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ അന്ധേരിയിലെ തന്റെ രണ്ട് വീടുകള്‍ അനുമതിയില്ലാതെ വിപുലീകരിക്കാന്‍ കബില്‍ ശര്‍മ നടപടി തുടങ്ങിയിരുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഇതേതുടര്‍ന്നാണ് അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.