2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പുറത്തിറക്കി

കൊച്ചി: ഗ്രൂപ്പ് സെല്‍ഫി ട്രെന്‍ഡ് ശക്തമാക്കിക്കൊണ്ട് കാമറ ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ മറ്റൊരു സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പുറത്തിറക്കി.
ഇടത്തരം വിഭാഗത്തിലുള്ള ഇതിന്റെ വില 19990 രൂപയാണ്. അടുത്തിടെ പുറത്തിറക്കിയ എഫ്3 പ്ലസിന് ശേഷം ഗ്രൂപ്പ് സെല്‍ഫി ജനറേഷനെ ലക്ഷ്യം വച്ചുള്ള ഡ്യൂവല്‍ ഫ്രണ്ട് കാമറ സെല്‍ഫി എക്‌സ്‌പേര്‍ട്ടില്‍ രണ്ടാമത്തേതാണ് എഫ് 3.
വ്യക്തിഗത സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഗ്രൂപ്പ് സെല്‍ഫിക്കായി വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യൂവല്‍ ഫ്രണ്ട് കാമറയാണ് എഫ് 3 അവതരിപ്പിക്കുന്നത്. രാജ്യത്തെ 25 നഗരങ്ങളില്‍ മെയ് 13 മുതല്‍ എഫ്3 ഫസ്റ്റ് സെയില്‍ ആരംഭിക്കും. പുതിയ ഫോണ്‍ പുറത്തിറക്കിയതിനൊപ്പം ബി.സി.സി.ഐ യ്‌ക്കൊപ്പം ചേര്‍ന്ന് ക്രിക്കറ്റില്‍ പുതിയ ടീം ഇന്ത്യ ജേഴ്‌സിയും അവതരിപ്പിച്ചു. ഓപ്പോയുടെ ആഗോള വൈസ് പ്രസിഡന്റും ഓപ്പോ ഇന്ത്യ പ്രസിഡന്റുമായ സൈ്ക ലിയും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും ചേര്‍ന്നാണ് പുതിയ ജേഴ്‌സി അവതരിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.