2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓപ്പണ്‍വോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പാര്‍ട്ടിക്കാര്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഓപ്പണ്‍വോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു രാഷ്ട്രീയപാര്‍ട്ടികള്‍. കള്ളവോട്ട് തടയാന്‍ കര്‍ശന നിയന്ത്രണം വന്നതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഓപ്പണ്‍വോട്ടിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രായാധിക്യം ബാധിച്ചവര്‍, അന്ധര്‍ തുടങ്ങിയവരുടെ വോട്ടാണു കൂടെ വരുന്ന സഹായി ഓപ്പണ്‍ വോട്ടായി ചെയ്തത്. ഇതിനു പ്രിസൈഡിങ് ഓഫിസറുടെ അനുമതി വേണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായതോടെ അവശതയില്ലാത്തവരുടെ വോട്ടുകളും ഓപ്പണ്‍വോട്ടായി മാറുന്ന അവസ്ഥയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഓപ്പണ്‍വോട്ടുകാരുടെ എണ്ണംകൂടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ വിശ്വസ്തരെ മാത്രമാണു സഹായിയായി ഒപ്പം വിടുന്നതും. വോട്ട ്‌നേരിട്ടു ചെയ്താല്‍ കിട്ടാത്തവരുടെ വോട്ടും ഓപ്പണ്‍ വോട്ടിലൂടെ കിട്ടുമെന്നതിനാല്‍ ഓപ്പണ്‍ വോട്ടുകള്‍ക്കാണ് ഈ തെരഞ്ഞെടുപ്പിലും ഡിമാന്‍ഡ്. ഇത്തവണ ഓരോ ബൂത്തിലും പരമാവധി 30നും 70നും ഇടയില്‍ ഓപ്പണ്‍ വോട്ട് ചെയ്യണമെന്നു പാര്‍ട്ടി അംഗങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവരെയും കാഴ്ച ശക്തിയില്ലാത്തവരെയും അതിരാവിലെ തന്നെ ബൂത്തില്‍ എത്തിച്ച് ഓപ്പണ്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടിക്കാര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.