2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഓണ്‍ലൈന്‍ വഴി സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 68000 രൂപ

ഫറോഖ്: ഓണ്‍ലൈനില്‍ സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിയ്ക്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 68000 രൂപ. കരുവന്‍തുരുത്തി സൂര്യയില്‍ രശ്മി ഉണ്ണികൃഷ്ണന്റെ പണമാണ് നഷ്ടപ്പെട്ടത്. രണ്ട് അക്കൗണ്ടുകളില്‍ നിന്നുമായി 68000 രൂപ നഷ്ടപ്പെട്ടതായി രശ്മി നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് സുഹൃത്തിനു വേണ്ടിയാണ് രശ്മി ഓണ്‍ലൈനില്‍ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്തത്. 299 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷവും തുക അക്കൗണ്ടില്‍ നിന്നും കിഴിച്ചതിന്റെ മെസേജ് ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.

ഇക്കാര്യം ഓണ്‍ലൈന്‍ കമ്പനിയുടെ നമ്പറില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. അതേസമയം, മറ്റൊരു നമ്പറില്‍ രശ്മിയെ തിരിച്ചുവിളിച്ച തട്ടിപ്പുസംഘം ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഒരു മെസേജ് മറ്റൊരു നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മെസേജ് അയച്ചയുടന്‍ രശ്മിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വെള്ളിമാടുകുന്ന് ശാഖ അക്കൗണ്ടില്‍ നിന്നും 8000 രൂപയും എസ്.ബി.ഐ ഫറോഖ് ശാഖ അക്കൗണ്ടില്‍ നിന്നും 60000 രൂപയും പിന്‍വലിക്കപ്പെട്ടു.

ഇത്രയും തുക പിന്‍വലിക്കപ്പെട്ടതായി മെസേജ് വന്നതോടെ രശ്മി ബാങ്കില്‍ വിളിച്ച് അന്വേഷിച്ചശേഷം പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.