2019 March 27 Wednesday
മൃഗങ്ങള്‍ എത്ര നല്ല ചങ്ങാതിമാരാണ്! ചോദ്യങ്ങളില്ല. വിമര്‍ശനങ്ങളുമില്ല. -ജോര്‍ജ് എലിയറ്റ്

ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസിനെന്ന വ്യാജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പ്: യുവതി പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസിനെന്ന വ്യാജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ മീന എന്ന വ്യാജപേരില്‍ ജോലി ചെയ്തിരുന്ന തിരുവന്തപുരം സ്വദേശിയായ ലക്ഷ്മിയാണ് പിടിയിലായത്. സ്ഥാപന ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി ജോസ്‌കുര്യന്‍ തോമസിനെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ഇയാള്‍ തിരുവനന്തപുരത്ത് രണ്ട് കോടി രൂപയുടെ തട്ടിപ്പു നടത്തി ഇപ്പോള്‍ ഒളിവിലാണ്.

എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ അവന്യൂ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലോ എക്‌സപ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ നിന്ന് ആറു കാറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. എടയാര്‍ വ്യവസായ മേഖലയിലെ ജീവനക്കാരനായ കൃഷ്ണ കുമാറിന്റെ കാര്‍ ടാക്‌സി സര്‍വിസിനെന്ന വ്യാജേന തട്ടിയെടുക്കുകയായിരുന്നു. മാസം 25,000 രൂപ വാടക വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൃഷ്ണ കുമാറിന്റെ ഭാര്യാ സഹോദരന്റെ കാറും ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു. മനോജ് എന്ന വ്യാജപേരിലാണ് ജോസ് കുര്യന്‍ തോമസ് സ്ഥാപനം നടത്തിയിരുന്നത്. സ്ഥാപനത്തിലെ 120 ഓളം ജീവനക്കാരെ ശമ്പളം നല്‍കാതെ കബളിപ്പിച്ചതായും പരാതിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.