2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരം ചോര്‍ന്നതായി ബ്രിട്ടിഷ് എയര്‍വേയ്‌സ്

 

ലണ്ടന്‍: ഓണ്‍ലൈനില്‍ ബുക്കിങ് നടത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ബ്രിട്ടിഷ് എയര്‍വേയ്‌സ്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയ 380,000 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
എന്നാല്‍ ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് അറിയിച്ചു.
അതേസമയം, വിവര ചോര്‍ച്ച സംബന്ധിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് നിരവധി യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.