2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഓണാട്ടുകരയുടെ കാര്‍ഷികപ്പെരുമ തിരികെയെത്തുന്നു

കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ കാര്‍ഷികപ്പെരുമ തിരികെ പിടിയ്ക്കാന്‍ വിപുലമായ കാര്‍ഷിക പദ്ധതി ഒരുങ്ങുന്നു. ആയിരം ഏക്കറോളം വരുന്ന തഴവ തൊടിയൂര്‍ വട്ടക്കായല്‍ കൃഷിക്ക് അനുയോജ്യമാക്കയാണ് നെല്‍കൃഷിക്കായ് പദ്ധതി ഒരുങ്ങുന്നത്. ഹരിത കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ ഓണാട്ടുകര വികസന ഏജന്‍സിയുടെ സഹകരണത്തോടെ തഴവ പഞ്ചായത്തും ,കൃഷി വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു കാലത്ത് കാര്‍ഷിക സമൃദ്ധമായിരുന്ന വട്ടക്കായല്‍ ഓണാട്ടുകരയുടെ അറ നിറയ്ക്കാന്‍ ആയിരക്കണക്കിന് പറ നെല്ലാണ് ഇവിടെ നിന്നും കൊയ്‌തെടുത്തത്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തുടങ്ങി ഏപ്രില്‍ മാസത്തേടെ വിളവെടുക്കുന്ന വേനല്‍ക്കാല പുഞ്ചകൃഷിയായിരുന്നു ഇവിടെ സമ്യദ്ധമായി ചെയ്തുവന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം. മുറതെറ്റിയെത്തിയ മഴയും ഇതുവഴി കടന്നു പോകുന്ന തോടിന്റെ ബണ്ട് തകര്‍ന്ന് വെള്ളം കയറലും പതിവായതോടെ കൃഷിനിലയ്ക്കുകയായിരുന്നു.
വെള്ളം വറ്റിച്ചുകളയാന്‍ മാര്‍ഗമില്ലതായതോടെ നിസഹായരായ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു.ഇവിടേക്കാണ് കര്‍ഷകര്‍ക്ക് ശക്തമായ പിന്തുണയും ആത്മവിശ്വാസവുമായി സംസ്ഥാന സര്‍ക്കാരും സ്ഥലം എം.എല്‍.എ.ആര്‍.രാമചന്ദ്രനും എത്തി.

എം.എല്‍.എയും ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍. ഡോ: ടി എന്‍.സീമയും വട്ടക്കായല്‍ പ്രദേശം പൂര്‍ണമായി ബോട്ടില്‍ സഞ്ചരിച്ച് സ്ഥിതി നേരിട്ട് മനസിലാക്കിയിരുന്നു.
പ്രാഥമിക നടപടിയായി വെള്ളം വറ്റിച്ച് വട്ടക്കായല്‍കൃഷിയോഗ്യമക്കുന്നതിന് ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് പേത്യേക ട്രാന്‍സ്‌ഫോമറിനായി എം.എല്‍.എ.ഫണ്ടില്‍ നിന്നും നാലേ മുക്കാല്‍ ലക്ഷം രൂപ അനുവദിച്ച് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു കഴിഞ്ഞു.വിത്തും വളവും ഉള്‍പ്പെടെ പിന്തുണ സംവിധാനങ്ങളൊരുക്കി വിത്തിറക്കാന്‍ ഉടന്‍ ആരംഭിക്കാനാണ് ശ്രമം 2010ല്‍ ആണ് ഇവിടെ അവസാനമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്തത്. ഇത് കൊയ്‌തെടുക്കുന്നതിന് തൊട്ടുമുമ്പ് വെള്ളം കയറി പുര്‍ണമായും നശിച്ചും പോകുകയായിരുന്നു.

വട്ടക്കായലിനും തെക്കുഭാഗത്തുള്ള പ്രധാനപാടശേഖരമായ തൊടിയൂര്‍ ആര്യന്‍പാടവും രണ്ടു വര്‍ഷം കൊണ്ട് പൂര്‍ണമായും കൃഷിയോഗ്യമാക്കാനുള്ള തീവ്രപരിശ്രമങ്ങളും തൊടിയൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.

50 ഹെക്ടറോളം വരുന്ന ഇവിടെ 36 ഹെക്ടര്‍ സ്ഥലത്ത് ഇതിനകംകൃഷി തുടങ്ങി. പള്ളിക്കലാറിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന വട്ടക്കായലും ആര്യന്‍ പാടവും ഒരു കാലത്ത് നദിയുടെ ജലസമ്പത്തിനെ ഉപയോപ്പെടുത്തി വളര്‍ന്ന കാര്‍ഷിക ഇടങ്ങളായിരുന്നു.ഈ കാര്‍ഷിക സമൃദ്ധി വിണ്ടെടുക്കാനൊരുങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങളും കര്‍ഷകരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.