2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഓണസദ്യയില്‍ മനസും വയറും നിറഞ്ഞ് ഇതരസംസ്ഥാനക്കാര്‍

കോഴിക്കോട്: ആദ്യമായി വിഭവസമൃദ്ധമായ ഓണസദ്യയുണ്ടപ്പോള്‍ ഇതരസംസ്ഥാനക്കാരുടെ വയറിനൊപ്പം മനസും നിറഞ്ഞു. വീണ്ടും വീണ്ടും വിഭവങ്ങള്‍ വാങ്ങിക്കഴിച്ച് അവര്‍ കൊതിതീര്‍ത്തതു കണ്ടുനിന്നവര്‍ക്കും കൗതുകമായി.
ഡി.ടി.പി.സി ഓണാഘോഷത്തിന്റെ ഭാഗമായാണ് ടാഗോര്‍ഹാളില്‍ ‘ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഓണസദ്യ’ സംഘടിപ്പിച്ചത്. മലയാളിയുടെ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ ജില്ലയിലെ വിവിധ തൊഴിലാളി ക്യാംപുകളില്‍ നിന്നായി ആയിരത്തിലധികം പേര്‍ സദ്യക്കെത്തി. തൊഴിലാളികളുടെ ജോലി സമയത്തിനു സൗകര്യപ്രദമായി ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയാണു സദ്യക്കു സമയം ക്രമീകരിച്ചിരുന്നതെങ്കിലും സമയം കഴിഞ്ഞുവന്നവര്‍ക്കും സദ്യ വിളമ്പി.
സദ്യക്കൊപ്പം ടാഗോര്‍ഹാളില്‍ ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അസിസ്റ്റന്റ് കലക്ടര്‍ ഇംബശേഖര്‍, മുന്‍ മേയര്‍ എം. ഭാസ്‌കരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖരന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം എം.പി.എം മുബശ്ശിര്‍, അഡ്വ. എം. രാജന്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News