2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഓണപ്പുക്കള്‍

കെ.എസ് രതീഷ്

വട്ടത്തില്‍ പപ്പടം പൊട്ടിച്ച് ഊണാണ് ഓണമെന്ന് ഞാന്‍ നാലു ബിയില്‍ പറഞ്ഞപ്പോള്‍ പിന്‍നിരയിലിരുന്ന രണ്ടു കുട്ടികള്‍ക്കു ചിരിസഹിച്ചില്ല. രണ്ടിന്റേയും കുഞ്ഞി ചന്തി നിറയെ ഞാന്‍ തല്ലുകൊടുത്തു. ഓണപ്പരീക്ഷയ്ക്കു ജയിക്കാന്‍ എല്ലാ കുട്ടികളും ഒരു ഓണപ്പാട്ട് എഴുതണമെന്നു ഗൃഹപാഠവും കൊടുത്തു.

‘പൂവേപ്പൊലി പൂവേപ്പൊലി’
പാടി കുന്നിക്കുരുവിന്റെ അറ്റത്തെ കറുപ്പുപോലുള്ള കാടിന്റെ കുട്ടി അവന്റെ കുന്നിന്റെ മണ്ടയിലെത്തിയപ്പോള്‍
അവന്റെ കാടമ്മ എസ്റ്റേറ്റ് മൊതലാളിക്കൊപ്പം കുശിനിപ്പണിക്കു പോയിരുന്നു. ചെമ്പിച്ച മുടിയുള്ള തെരുവിന്റെ കുട്ടി ‘ആധികള്‍ വ്യാധികള്‍ ഒന്നുമില്ലാന്ന് ‘ പാടിപ്പാടി വന്നപ്പോള്‍ ഒരു ഫ്‌ളാറ്റിന്റെ കൂറ്റന്‍ മതിലിന്റെ കിഴക്കേയറ്റത്ത് അവന്റെ നാടോടിയമ്മ ദേ, വീണ്ടും പെറ്റുകിടക്കുന്നു..
മറ്റുകുട്ടികള്‍ ‘മാനുഷ്യരെല്ലാരുമൊന്നുപോലേന്ന് ‘ പാടിപ്പാടി വീട്ടിലേക്കു പോയി.’ഓണമുണ്ടവയറേ ചൂളം’ എന്ന് ഞാനും ഉറക്കെപ്പാടിക്കിടന്നുറങ്ങി…!!


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.