2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഓണം ബക്രീദ് ചന്ത

മാള: അഷ്ടമിച്ചിറ സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ ഓണം ബക്രീദ് ചന്ത ആരംഭിച്ചു. അഷ്ടമിച്ചിറ സെന്ററില്‍ ആരംഭിച്ച ചന്ത വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായി.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി രവീന്ദ്രന്‍, കൃഷി ഓഫിസര്‍ ജോര്‍ജ് പ്രശാന്ത്, എം.കെ അനില്‍, പി.എസ് ശ്രീജിത്, ടി.എം ബാബു, ജോര്‍ജ് നെല്ലിശ്ശേരി, ഷെയ്ക് ബാബു, എന്‍.എസ് സനൂഷ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് പത്താം തീയതി മുതല്‍ പഴം പച്ചക്കറി മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.