2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓണം-പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ‘ഈ ഓണവും കടന്ന് 2016’ പരിപാടി സംഘടിപ്പിച്ചു. ഗാന്ധിയന്‍ പഠന ഗവേഷണ കേന്ദ്രം കോഡിനേറ്റര്‍ രാധാകൃഷ്ണന്‍ ബേപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ ഷൗക്കത്തലി അധ്യക്ഷനായി.
നാടക സംവിധായകന്‍ നവീന്‍രാജ് ഓണ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ലീന വാസുദേവന്‍, ഷമീന വെള്ളക്കാട്ട്, സി.വി സംജിത്ത്, എം.വി ബൈജു, ബാബു നെല്ലൂളി, തളത്തില്‍ ചക്രായുഥന്‍, എ. നീലകണ്ഠന്‍, എന്‍.എം യൂസുഫ്, രാജു അവ്വാത്തോട്ടില്‍, ടി. ഷംസുദ്ദീന്‍, ഉണ്ണി പാച്ചോലക്കല്‍, എ. കൃഷ്ണന്‍കുട്ടി, എ.പി സുമ, എ. ബാലന്‍, എ. വത്സല, എ. കാര്‍ത്യായനി, സുമതി പ്രസംഗിച്ചു.
കുന്ദമംഗലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ അന്‍പതോളം വളന്റിയര്‍മാര്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും നാട്ടുകാര്‍ക്കും പുതിയ കാഴ്ചയൊരുക്കി എന്‍.എസ്.എസ് ജില്ലാതല ഓണക്കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മിനി ചാത്തന്‍കാവില്‍ വടക്കയില്‍ കരനെല്ലായി കൃഷിചെയ്ത ‘രക്തശാലി’ എന്ന അപൂര്‍വയിനം നെല്ലിനെ കുറിച്ചു കൂടുതല്‍ അറിയാനുള്ള അവസരവുമായി ഇത്. കൊയ്ത്തുപാട്ടിന്റെയും നാടന്‍പാട്ടിന്റെയും പശ്ചാത്തലത്തില്‍ നടന്ന കൊയ്ത്തുത്സവം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സുധീഷ്‌കുമാര്‍ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് മുഖ്യാതിഥിയായിരുന്നു. ടി. ബാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. എന്‍.എസ്.എസ് റീജ്യനല്‍ കോഡിനേറ്റര്‍ കെ.സി ഫസലുല്‍ഹഖ്, ജില്ലാ കണ്‍വീനര്‍ എസ്. ശ്രീജിത്ത്, എന്‍.എസ്.എസ് കോഴിക്കോട്, സുധാകരന്‍, എം.കെ ശങ്കരനാരായണന്‍ നായര്‍, വി. ശിവകുമാര്‍, എ.പി മിനി സംസാരിച്ചു.
ഫറോക്ക്: പെരുമുഖം ചെനപ്പറമ്പ് യുവജന കൂട്ടായ്മയുടെ പെരുന്നാള്‍-ഓണം ആഘോഷം മുസ്തഫ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ് അഫ്‌സല്‍ അധ്യക്ഷനായി. എം.സി സിദ്ദീഖ്, കെ.സി ജലീല്‍, കാസിഖാന്‍, ജാവാദ് പെരുമുഖം, മുസ്തഫ തിയ്യത്ത്പാടം, പി. അസീസ്, പി.പി ഇന്‍സാഫ്, സംസാരിച്ചു. കെ.ടി റഹീം സമ്മാനദാനം നിര്‍വഹിച്ചു.
കോഴിക്കോട്: പെരുന്നാള്‍-ഓണം ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് റിവര്‍ സൈഡ് ഷട്ടില്‍ ക്ലബ് ഭക്ഷണ വിതരണം നടത്തി. പെരുന്നാള്‍ദിനത്തില്‍ കോഴിക്കോട് വട്ടക്കിണറില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. റിവര്‍സൈഡ് ക്ലബ് പ്രസിഡന്റ് ഫിറോസ് അധ്യക്ഷനായി. ഫിര്‍ജിത്ത്, കെ. ഷറഫു, സി. ഷൈജല്‍, പി. സാജു, സമീര്‍, സജാദ് വാടിയില്‍, എം. സിദ്ദീഖ് അക്ബര്‍, വി. നിസാര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.