2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഓണം ഓഫറുമായി ന്യൂ ജെന്‍ നോക്കിയ മോഡലുകള്‍ കേരളത്തിലേക്ക്

കൊച്ചി: ഓണോത്സവത്തെ അത്യാഹ്ലാദത്തോടെ വരവേല്‍ക്കുന്ന കേരളീയര്‍ക്ക് നോക്കിയയുടെ പുതു തലമുറ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നിവ ഉടന്‍ ലഭ്യമാകുമെന്ന് എച്ച്.എം.ഡി ഗ്ലോബല്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും പുതിയ ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമാകും. കലര്‍പ്പറ്റതും സുരക്ഷിതവും പരിഷ്‌കരിച്ചതുമായ ആന്‍ഡ്രോയ്ഡ് വണ്‍, ആന്‍ഡ്രോയ്ഡ് ഗോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. മൂന്നു പുതിയ മോഡലുകളും ഓഗസ്റ്റ് 12ഓടെ കേരളത്തിലെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ മോഡലുകളും ഓണം ഓഫറില്‍ സ്വന്തമാക്കാം.
ഓണാഘോഷത്തിന് സമ്മാനങ്ങളുമായി ഒരുമാസം നീളുന്ന ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആറ് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ആഴ്ചതോറും എല്‍.ഇ.ഡി.ടിവികളും മ്യൂസിക് സിസ്റ്റവും സ്വര്‍ണ നാണയങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പായ്ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ 7026321144 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.