2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഓട്ടോ റിക്ഷകളുടെ നിയമവിരുദ്ധ നടപടി; പൊലിസ് പരിശോധന ആരംഭിച്ചു

കൊല്ലം: സിറ്റി പൊലിസ് പരിധിയില്‍ നിയമവിരുദ്ധമായി ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്കെതിരേ സിറ്റി പൊലിസ് നടപടി ആരംഭിച്ചു.
സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവരേയും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവരേയും അമിത യാത്രാക്കൂലി വാങ്ങുന്നവരേയും മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്.
നഗരത്തിലും പരിസരത്തും ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ക്കെതിരേ നിരവധി പരാതികള്‍ പൊലിസിന് ലഭിച്ചിരുന്നു.
സിറ്റി പൊലിസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം ഓട്ടോറിക്ഷകള്‍ക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചു. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം പൊലിസ് ശക്തമായ പരിശോധന തുടരുമെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ കോടതിയാല്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.