2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഓട്ടോ എക്‌സ്‌പോയിലെ താരമായി എപ്രില്ലാ എസ്ആര്‍ 125

2018ലെ ഓട്ടോ എക്‌സ്‌പോയില്‍ പലരുടെയും കണ്ണ് എപ്രില്ലാ എസ് ആര്‍ 125 ലായിന്നുവെന്ന കാര്യമുറപ്പാണ്. ഇന്ത്യയില്‍ എപ്രില്ലാ എസ് ആറിന്റെ വില 65310 രൂപയാണ്. ഇന്ത്യയിലെ എല്ലാ എപ്രില്ലാ വിസ്പ്പാ ഡീല്ലേസിലും ഇത് ലഭ്യമാണ്. കൂടാതെ എപ്രില്ലാ എസ്ആര്‍ 150 സ്‌ക്കൂട്ടറും ലഭ്യമാണ്.
ഒരു ലക്ഷം രൂപ വിലയുണ്ടായിരുന്ന എപ്രില്ലയുടെ സ്‌പോട്ടിസ്റ്റ് സ്‌ക്കൂട്ടറിന് വിപണിയില്‍ നല്ല സ്വാധീനം ചെല്ലുത്താന്‍ കഴിഞ്ഞിരുന്നു. ഇതുപോലെ വിപണിയില്‍ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എസ്ആര്‍125 ഇറക്കുന്നത്.
എസ് ആര്‍ 125നുള്ള മിക്ക സവിശേഷതകള്‍ തന്നെയാണ് എസ് ആര്‍ 150നുമുള്ളത്. 125 സിസി എന്‍ജിനാണ് എസ്ആര്‍ 125 വാഗ്ദാനം ചെയ്യുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.