2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ഓട്ടോറിക്ഷയില്‍ കഞ്ചാവു കടത്തിയ സംഘം റിമാന്‍ഡില്‍

ഉദുമ: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു ആറര കിലോ കഞ്ചാവുമായി പിടിയിലായ സംഘം റിമാന്‍ഡില്‍. പള്ളിക്കര കൊച്ചുബസാര്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ തമിഴ്‌നാട് ഉസലാംപെട്ടിയിലെ ദൂരൈ പാണ്ഡ്യ(26), തഞ്ചാവൂരിലെ കറുപ്പയ്യന്‍ എന്ന മണി (41) എന്നിവരാണ് റിമാന്‍ഡിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പള്ളിക്കര ബീച്ചിനടുത്ത ഐസ് പ്ലാന്റിനടുത്തു വച്ച് ഇവരെ പിടികൂടിയത്. സുഹൃത്തിനോട് ഓടിക്കാനായി വാങ്ങിയ ഓട്ടോറിക്ഷയിലാണു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണു കഞ്ചാവെന്നു പൊലിസ് പറഞ്ഞു. 15 വര്‍ഷത്തോളമായി പ്രതികള്‍ ബേക്കലില്‍ കുടുംബ സമേതം താമസിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.