2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തകരാര്‍; വന്‍ ദുരന്തം ഒഴിവായി

കായംകുളം: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയറും സ്റ്റിയറിങുമായുള്ള ബന്ധം വേര്‍പ്പെട്ടു. വന്‍ അപകടം ഒഴിവായത് തലനാരിക്ക് വിത്യാസത്തില്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേശിയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന് തെക്കുവശത്തായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്നും മാളക്കു പോയ സൂപ്പര്‍ഫാസ്റ്റ് ബസ് കായംകുളം ഡിപ്പോയില്‍ കയറിയ ശേഷം യാത്ര തുടര്‍ന്ന് ദേശീയപാതയിലെ വളവ് തിരിയവെയാണ് ബസിന്റെ സ്റ്റിയറിങും വീലും തമ്മിലുള്ള ബന്ധം വേര്‍പെട്ടത്.
ഡ്രൈവര്‍ അപകടം മനസിലാക്കി ഉടന്‍ തന്നെ ബസ് നിര്‍ത്തിയതുമൂലം വന്‍ ദുരന്തം ഒഴിവായി. ബസ് റോഡില്‍ കിടന്നതുമൂലം ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലിസ് എത്തി വാഹനങ്ങള്‍ തിരിച്ചുവിട്ടു. മെക്കാനിക്കെത്തി താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ച ശേഷം ബസ് ഡിപ്പോയിലേക്കു മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.