2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഓഖി ക്ഷയിച്ചു ന്യൂനമര്‍ദമായി; ‘സാഗര്‍’ ഒഡിഷ തീരത്തേക്ക്

കോഴിക്കോട്: ഇന്നലെ ഗുജറാത്ത് തീരത്ത് എത്തിയ ഓഖി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് ന്യൂനമര്‍ദമായി. ഇതോടെ മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് മഴ ലഭിച്ചു. ഗുജറാത്ത് തീരത്ത് ഓഖി രൂപംമാറി ന്യൂനമര്‍ദമായതോടെ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴ ലഭിക്കും. അതിനിടെ സാഗര്‍ ചുഴലിക്കാറ്റിന് കാരണമായേക്കാവുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ശക്തിയേറിയ ന്യൂനമര്‍ദം ദിശ മാറി. ഒഡിഷ തീരം ലക്ഷ്യംവച്ചാണ് ന്യൂനമര്‍ദം നീങ്ങുന്നത്. മച്ചിലിപ്പട്ടണത്തില്‍ നിന്ന് 1160 കി.മി തെക്ക് കിഴക്ക് ദിശയില്‍ അകലെയാണ് ന്യൂനമര്‍ദം. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം വീണ്ടും ശക്തിപ്രാപിക്കും. ആന്‍ഡമാന്‍ തീരത്ത് കാറ്റിന്റെ വേഗം 60 കി.മി ആകുമെന്നും മുന്നറിയിപ്പുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.