2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഓക്‌സിജന്‍ കാറുമായി ബിരുദവിദ്യാര്‍ഥികള്‍

കെയ്‌റോ: അടിക്കടിയുള്ള ഇന്ധന വിലക്കയറ്റത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. അന്തരീക്ഷ മലിനീകരണം കുറക്കുകയുമാകാം. കൗതുകകരവും പരിസ്ഥിതി സൗഹൃദവുമായ കാര്‍ നിര്‍മിച്ച് ഒരുസംഘം ബിരുദവിദ്യാര്‍ഥികള്‍ രംഗത്ത്. ഈജിപ്തില്‍നിന്നാണ് ഈ വേറിട്ട വാര്‍ത്ത.
ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെ ഹെല്‍വാന്‍ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളാണു പുതിയ ആശയവുമായി രംഗത്തെത്തിയത്. പെട്രോളിനും ഡീസലിനും പകരം ഓക്‌സിജന്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കാറാണു സംഘം വികസിപ്പിച്ചിരിക്കുന്നത്.
ബിരുദ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ടിന്റെ ഭാഗമായാണു വിദ്യാര്‍ഥികള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ കാറിന്റെ മാതൃക തയാറാക്കിയത്.ഗോ-കാര്‍ട്ട് പോലുള്ള തുറന്ന വാഹനത്തിന്റെ മാതൃകയാണു വികസിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന വാഹനത്തിന് മണിക്കൂറില്‍ 40 കി.മീറ്റര്‍ ദൂരം പിന്നിടാനാകും. ഒറ്റത്തവണ ഓക്‌സിജന്‍ നിറച്ചാല്‍ 30 കി.മീറ്റര്‍ വരെ ഓടാനാകും.
18,000 ഈജിപ്ഷ്യന്‍ പൗണ്ട്(ഏകദേശം 69,214 രൂപ) ആണ് ഇതിന്റെ നിര്‍മാണച്ചെലവ്.പദ്ധതി വികസിപ്പിച്ച് കൂടുതല്‍ വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് അടുത്ത പദ്ധതിയെന്ന് സംഘത്തിലെ മഹ്മൂദ് യാസര്‍ എന്ന വിദ്യാര്‍ഥി പറയുന്നു. ഒരു മണിക്കൂറിലും ഒറ്റത്തവണയുള്ള ഇന്ധനം നിറച്ചും നൂറ് കിലോമീറ്റര്‍ ഓടുന്ന തരത്തില്‍ വാഹനത്തിന്റെ പ്രവര്‍ത്തനം വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണിവര്‍.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.