2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഓക്യുപേഷണല്‍ തെറാപ്പിസ്റ്റ് ഒഴിവ്

കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി (ലോ വിഷന്‍) സംവരണം ചെയ്ത ഒക്യുേപഷണല്‍ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ലഭിക്കും. വേതനം: 27800 59400 രൂപ.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒക്യുപേഷണല്‍ തെറാപ്പിയില്‍ നിന്ന് ലഭിച്ച ബിരുദവും. ബിരുദമുള്ളവരുടെ അഭാവത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഒക്യൂപേഷണല്‍ തെറാപ്പി ഡിപ്ലോമയുമാണ് യോഗ്യത.

സര്‍വകലാശാലാ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലും തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗര്‍ത്ഥികള്‍ ജില്ലയിലെ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഒമ്പതിന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.