2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ ഇളവ്

 

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുള്ളവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്കു വരാന്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒ.സി.ഐ കാര്‍ഡുള്ളവരുടെ മൈനറായ മക്കള്‍, നാട്ടില്‍ സംസ്‌കാരം പോലുള്ള അത്യാവശ്യ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍, ഒരാള്‍ക്കെങ്കിലും ഒ.സി.ഐ കാര്‍ഡുള്ള ദമ്പതികള്‍, രക്ഷിതാക്കള്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഒ.സി.ഐ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് വിസ ചട്ടങ്ങളില്‍ ഇളവു നല്‍കുന്നത്.ഇവരെയും വഹിച്ചുള്ള വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയ്ക്ക് ഈ മാസം ഏഴിന് പുറപ്പെടുവിച്ച യാത്രാവിലക്ക് ഉത്തരവ് ബാധകമാവില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.