
കൊല്ലം: നാടാകാചാര്യന് ഒ.മാധവന്റെ 11-ാം ചരമവാര്‍ഷിക അനുസ്മരണം നാളെ നടക്കും. രാവിലെ 9.30 ന് പോളയത്തോടു സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും.
തുടര്‍ന്നു ചേരുന്ന അനുസ്മരണസമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ എക്സി.അംഗം ജി.ലാലു അധ്യക്ഷത വഹിക്കും. എം നൗഷാദ് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ കാളിദാസകലാകേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ പുതിയ നാടകം ‘മായാദര്പ്പണി’ന്റെ അവതരണം നടക്കുമെന്ന് എം.മുകേഷ് എം.എല്‍.എ,സന്ധ്യാ രാജേന്ദ്രന്,ഇ.എ രാജേന്ദ്രന്,പട്ടത്താനം സുനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശ്രീനാരായണ
ധര്മോത്സവ്
കൊല്ലം: എസ്.എന്‍.ഡി.പിയോഗം കൊല്ലം യൂനിയന്‍,ശ്രീനാരായണ ദര്ശനപഠന കേന്ദ്രം തുടങ്ങിയ ശ്രീനാരായണീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘ശ്രീനാരായണ ധര്മോത്സവ് ‘ 18മുതല്‍ 20വരെ കൊല്ലം ശാരദാമഠത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.