2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഒ.ബി.സി ലിസ്റ്റില്‍ 15 ജാതികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ പിന്നോക്ക വിഭാഗത്തില്‍(ഒ.ബി.സി) 15 ജാതികളെകൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ പിന്നോക്ക വിഭാഗ കമ്മിഷന്‍(എന്‍.സി.ബി.സി)ആണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. അസം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മിര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാതികളേയാണ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എന്‍.സി.ബി.സി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ എട്ട് സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ചില മാറ്റങ്ങളും ശുപാര്‍ശ ചെയ്യുന്നുണ്ട്.
ബിഹാറില്‍ നിന്ന് ഗാധേരി, ഇറ്റഫറോഷ്, ജാര്‍ഖണ്ഡില്‍ ഝോറ, കശ്മിരിലെ ലബാന എന്നീ ജാതികള്‍ ലിസ്റ്റില്‍ പുതിയതായി വരികയാണ്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷനില്‍ എന്‍.സി.ബി.സി ജോ.സെക്രട്ടറി ബി.എല്‍ മീണ ഒപ്പുവച്ചു. എന്‍.സി.ബി.സിയുടെ ശുപാര്‍ശ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
എന്‍.സി.ബി.സിയുടെ മുമ്പാകെ 2,479 ലിസ്റ്റുകളാണ് എത്തിയിരുന്നത്. ഇതില്‍ 15 എണ്ണത്തെയാണ് പരിഗണിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.