2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഒ.ബി.സി, മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസ വായ്പ

കേരളത്തിലെ ഒ.ബി.സി  മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നു കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ സര്‍ക്കാര്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം നേടിയവരായിരിക്കണം.

കോഴ്‌സുകള്‍ക്കു മെഡിക്കല്‍ കൗണ്‍സില്‍, എ.ഐ.സി.ടി.ഇ, യു ജി.സി എന്നിവയിലേതെങ്കിലും ഏജന്‍സികളുടെ അംഗീകാരമുണ്ടായിരിക്കണം. ബിരുദ, ബിരുദാനന്തരതലത്തിലുള്ള പ്രൊഫഷണല്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കാണ് ഒ.ബി.സി വിഭാഗത്തില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്.

പലിശ നിരക്ക് പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനവും ആണ്‍ കുട്ടികള്‍ക്കു നാലു ശതമാനവുമായിരിക്കും. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിക്ക് മതങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ടെക്‌നിക്കല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് വായ്പ നല്‍കുന്നത്.

മുന്നു മുതല്‍ എട്ടു ശതമാനംവരെയാണ് പലിശ നിരക്ക്. അപേക്ഷാ ഫോറം കോര്‍പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫിസുകളില്‍ ലഭിക്കും. വായ്പ സംബന്ധിച്ച മറ്റു വിശദാംശങ്ങളും ജില്ലാ, ഉപജില്ലാ ഓഫിസുകളുടെ മേല്‍വിലാസും www.ksbcdc.com വെബ്‌സൈറ്റില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.