2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഒ.ആര്‍. കേളു ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു

മാനന്തവാടി: നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ.ആര്‍ കേളു ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു. തിരുനെല്ലി ബ്ലോക്കില്‍ നിന്നായിരുന്നു കേളു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ഈ വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ പി പ്രസന്ന കുമാരിക്കാണ് കേളു രാജിക്കത്ത് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.എം വര്‍ക്കി എന്നിവര്‍ സന്നിഹിതരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.