2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഒഴുകിയെത്തിയ വീപ്പയില്‍നിന്ന് ടാര്‍ ചോര്‍ന്ന് വീട്ടുചുമരില്‍ പരന്നു

ചാലക്കുടി: മഴവെള്ളത്തില്‍ ഒഴുകിയെത്തിയ വീപ്പയില്‍നിന്നുള്ള ടാര്‍ ചോര്‍ന്ന് വീട്ടുചുമരില്‍ പരന്നു. വെട്ടുകടവ് അറയ്ക്കല്‍ ഷാജു വര്‍ഗ്ഗീസിന്റെ വീടിന് മുകളിലാണ് ടാര്‍ പരന്ന് വൃത്തികേടായി മാറിയത്.
മഴവെള്ളം ഒഴുകിപ്പോയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം വീട്ടുകാര്‍ വീട് ശുചീകരിക്കാനായി എത്തിയപ്പോഴാണു വിവരം അറിയുന്നത്. മഴവെള്ളത്തില്‍ ഒഴുകിയെത്തിയതാണ് ടാര്‍ വീപ്പകള്‍.
ഇവയുടെ അടപ്പ് തുറന്നുപോയതോടെ ടാര്‍ വീട്ടുചുമരില്‍ ഒട്ടിപ്പിടിച്ചു. വീട്ടുകാര്‍ ടാര്‍ ഉരച്ചുകളയാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.