2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഒളിവില്‍ പാര്‍പ്പിച്ച എം.എല്‍.എമാരെ കാണാന്‍ ശശികല കൂവത്തൂരില്‍

ചെന്നൈ: മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിന് പിന്നാലെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി,കെ ശശികല എംഎല്‍എമാരെ കാണാനായി കൂവത്തൂരിലെത്തി.

128 എം.എല്‍.എമാരാണ് നിലവില്‍ കൂവത്തൂരിലുള്ളതെന്ന് അണ്ണാ.ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേയ് റിസോര്‍ട്ടില്‍ വെച്ചാണ് ശശികല എം.എല്‍.എമാരുമായി കൂടിക്കാഴ്ച്ച നടത്തുക. ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തിനകം തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ശശികലയുടെ നീക്കം.

ഇവരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനും പിന്തുണ ശക്തിപ്പെടുത്താനുമാണ് ശശികല കൂവത്തൂരിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.