2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഒളിച്ചോട്ടക്കാരൊപ്പം ഓടിത്തളര്‍ന്ന് കൊളവല്ലൂര്‍ പൊലിസ്

പാനൂര്‍: ഒളിച്ചോടുന്ന കമിതാക്കള്‍ക്കൊപ്പം ഓടിത്തളരുകയാണ് കൊളവല്ലൂര്‍ പൊലിസ് ഒരു വര്‍ഷം ഇത്തരത്തില്‍ അന്‍പതിലേറെ പരാതികളാണ് ഈ സ്‌റ്റേഷനിലെത്തുന്നത്.
മിക്കവാറും രക്ഷിതാക്കളാണ് പരാതിക്കാര്‍. പഠിക്കാനോ, ജോലിക്കോ പോയപെണ്‍മക്കളെ കാണാനില്ലെന്നപരാതിയുമായാണ് ഇവരെത്തുന്നത്.
ഒളിച്ചോടുന്ന ഇവരെ കണ്ടെത്തനായി പൊലിസ് അന്വേഷണം മുറുകുമ്പോഴെക്കും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ വിവാഹിതരായി തിരിച്ചെത്താറാണ് പതിവെന്നു പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലിസ് കണ്ടെത്തുന്നതിനു മുന്‍പെ കോടതിയില്‍ ഹാജരാകുന്നകേസുകളാണ് കൂടുതല്‍. പിന്നീട് ഈ പരാതികള്‍ നിലനില്‍ക്കാറില്ല.ബന്ധുക്കള്‍ സ്വമേധയാ പിന്‍വലിക്കും.
ഒളിച്ചോടുന്ന പ്രണയിതാക്കളില്‍ നേരത്തെ വിവാഹം കഴിച്ചവരും മക്കളുള്ളവരുമുണ്ട്. വീട്ടമ്മമാരാണ് ഈക്കാര്യത്തില്‍ മുന്‍പന്തിയില്‍.ഇത്തരം കേസുകള്‍ പിന്നീട് കുടുംബകോടതിയിലെത്താറാണ് പതിവ്.
മൊബൈല്‍ ഫോണിന്റെയും നവമാധ്യമങ്ങളുടെയും അമിതമായ ഉപയോഗമാണ് ഈ ഒളിച്ചോട്ടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് പൊലിസിന്റെ നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.