2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഒളിംപിക് ഹോക്കി: റിതു റാണിയെ ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റിതു റാണിയെ ഒളിംപിക്‌സ് ടീമില്‍ നിന്ന് ഒഴിവാക്കി. പ്രകടനത്തിലും പെരുമാറ്റത്തിലുമുള്ള പ്രശ്‌നങ്ങളാണ് താരത്തെ ഒഴിവാക്കുന്നതിനുള്ള കാരണം. അവസാന 16 അംഗ ടീമിനെ അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് റിതുവിനെ തഴഞ്ഞത്. ബംഗളൂരുവില്‍ നടക്കുന്ന ദേശീയ ക്യാംപില്‍ നിന്ന് താരം പിന്‍വാങ്ങിയിരുന്നു. ഇതു ഗുരുത അച്ചടക്കലംഘനമായിട്ടാണ് ഹോക്കി ഇന്ത്യ കണക്കാക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.