2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

ഒളിംപിക് വില്ലേജ് ബഹിഷ്‌കരിക്കുമെന്ന് ആസ്‌ത്രേലിയന്‍ ടീം

റിയോ ഡി ജനീറോ: ഒളിംപിക് വില്ലേജിനെതിരേ പരാതിയുമായി ആസ്‌ത്രേലിയന്‍ ടീം രംഗത്തെത്തി. റിയോ ഒളിംപിക്‌സിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആസ്‌ത്രേലിയന്‍ ടീമിന്റെ പ്രതികരണം. വില്ലേജ് താമസ യോഗ്യമല്ലെന്നും വില്ലേജ് ബഹിഷ്‌കരിക്കുമെന്നും ആസ്‌ത്രേലിയന്‍ ഒളിംപിക് കമ്മിറ്റി മേധാവി കിറ്റി ചില്ലര്‍ പറഞ്ഞു.

വില്ലേജില്‍ ലഭിക്കുന്നത് മലിന ജലമാണ്. അടച്ചുപൂട്ടിയ നിലയിലാണ് ടോയിലെറ്റുകള്‍. മുറികളില്‍ വയറിങ് ശരിയായി നടത്തിയിട്ടില്ല എന്നതിനാല്‍ താരങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. പുതിയ സൗകര്യം ഉണ്ടാകുന്നതുവരെ ആസ്‌ത്രേലിയന്‍ താരങ്ങള്‍ ഹോട്ടലില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ന്യൂസിലന്‍ഡും ബ്രിട്ടനും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും കിറ്റി വ്യക്തമാക്കി.

വില്ലേജില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളതായി അമേരിക്കന്‍ ഒളിംപിക് കമ്മിറ്റി അധികൃതരും വ്യക്തമാക്കി. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ടാകുന്നതാണ്.   
 പരാതികള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് വില്ലേജ് താരങ്ങള്‍ക്കായി തുറന്നുകൊടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.