2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഒളിംപിക്‌സ് ഹോക്കി: ഹോളണ്ടിനോട് തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടറില്‍

അര്‍ജന്റീന- ജര്‍മനി മത്സരം സമനിലയായതാണ് ഇന്ത്യയ്ക്ക് തുണയായത്

റിയോ: ഭാഗ്യവഴിയിലൂടെ ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹോളണ്ടിനോട് തോല്‍വി സമ്മതിച്ചെങ്കിലും ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന- ജര്‍മനി പോരാട്ടം സമനിലയിലെത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്.

ഹോളണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. അതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ പ്രധാന മത്സരം സമനിലയില്‍ എത്തിയതോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.

കാനഡയോടാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് കളി. കാനഡ നേരത്തെ പുറത്തായതിനാല്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമല്ല. 1980 നുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.