2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അര്‍ജന്റീനയോട് വന്‍ തോല്‍വി

  • ഒളിംപിക്‌സില്‍ നിന്ന് പുറത്ത്

 

റിയോ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ടീമിന് വന്‍ തോല്‍വി. ആര്‍ജന്റീനയോടാണ് ഇന്ത്യന്‍ ടീം തോറ്റത്. ഇതോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് നേടിയ ടീം ഇന്ത്യ പുറത്തായി. പൂള്‍ ബി യിലെ അവസാന മല്‍സരത്തിലാണ് അര്‍ജന്റീനയോട് ഇന്ത്യന്‍ വനിതകള്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോറ്റത്.

മാര്‍ട്ടിന കവലെരോ (16, 29), മരിയ ഗ്രനേറ്റോ (23), കാര്‍ല റെബെച്ചി (26), അഗ്‌സ്തിന ആല്‍ബെര്‍ട്ടാറിയോ (27) എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഇന്ത്യയുടെ വല കുലുക്കിയവര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.